Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എസ് ഡി പി ഐ വിജയം അപകടകരം: ടി പി രാമകൃഷ്ണൻ

തദ്ദേശ ഉപ തെരഞ്ഞെടുപ്പിലെ എസ് ഡി പി ഐ വിജയം അപകടകരമാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അതിൽ നിന്നും കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കും. ഒരു സീറ്റിൽ എസ് ഡി പി ഐ വിജയിച്ചത് യുഡിഎഫ് പിന്തുണയോടെയാണ്. കേരളത്തിന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണ് ആ രീതി

നിലമ്പൂർ മണ്ഡലത്തിലെ പ്രശ്‌നം കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. ഇടതുപക്ഷത്തിന് ലഭിച്ച വിജയം ജനസ്വീകാര്യത കൊണ്ടാണ്. ചുങ്കത്തറയിലെ ഭരണമാറ്റത്തിൽ പാർട്ടി കൂടുതൽ പരിശോധനകൾ നടത്തും.

കണ്ണൂരിൽ വഴി തടഞ്ഞുള്ള സമരത്തെ പറ്റി തനിക്ക് കാര്യങ്ങൾ കൃത്യമായി അറിയില്ല. നിയമം അനുസരിച്ച് വേണം ഓരോരുത്തരും പെരുമാറാൻ. സർക്കാരിന് പിന്തുണ നൽകുന്നവർ എല്ലാം നിയമം പാലിക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button