കേന്ദ്രം നല്‍കേണ്ടതെല്ലാം നല്‍കിയിട്ടുണ്ട്; കള്ളം പറയുന്നതാരെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിക്കണം: ആശമാരുടെ സമരപ്പന്തലിലെത്തി സുരേഷ് ഗോപി

തിരുവനന്തപുരം: വേതന കുടിശികയും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉള്‍പ്പെടെ ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമര വേദിയില്‍ വീണ്ടുമെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ആരോഗ്യ മന്ത്രി നേരിട്ട് തനിക്ക് തന്ന പേപ്പറാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും കൊടുക്കേണ്ട അനുകൂല്യങ്ങളെല്ലാം കേന്ദ്രം കൊടുത്തുവെന്നും സുരേഷ് ഗോപി സമര വേദിയില്‍ പറഞ്ഞു.
നിയമ പ്രകാരം ചെയ്യേണ്ടത് കേന്ദ്രം ചെയ്യുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ വാക്കുകള്‍ പാര്‍ലമെന്‍റ് രേഖകളിലുണ്ട്. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അത് ഹാജരാക്കിയില്ലെങ്കില്‍ അടുത്ത ഗഡു നല്‍കില്ല. നിയമമതാണ്. ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രതീക്ഷിക്കണം. എന്‍റെ നേതാവ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‍റെ ആളാണ്. ആശാ വര്‍ക്കര്‍മാര്‍ക്ക് പൊങ്കാലയിടാന്‍ 1 കിന്‍റല്‍ അരി നല്‍കുമെന്നും ആറ്റുകാല്‍ പൊങ്കാല ദിവസം വീണ്ടുമെത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.
The post കേന്ദ്രം നല്‍കേണ്ടതെല്ലാം നല്‍കിയിട്ടുണ്ട്; കള്ളം പറയുന്നതാരെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിക്കണം: ആശമാരുടെ സമരപ്പന്തലിലെത്തി സുരേഷ് ഗോപി appeared first on Metro Journal Online.