National

സമരം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ നടപടിയുമായി ഗുജറാത്ത് സർക്കാർ; 2000 പേരെ പിരിച്ചുവിട്ടു

ശമ്പളവർധനവ് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ നടപടിയുമായി ഗുജറാത്ത് സർക്കാർ. ജില്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെയും 2000 ആരോഗ്യപ്രവർത്തകരെ പിരിച്ചുവിട്ടു.

എട്ട് ജില്ലകളിൽ നിന്നുള്ളവരെയാണ് പിരിച്ചുവിട്ടത്. മൾട്ടിപർപ്പസ് ഹെൽത്ത് സൂപ്പർവൈസർ, വർക്കർ, വനിതാ ഹെൽത്ത് സൂപ്പർവൈസർ വർക്കർ എന്നീ തസ്തികയിലുള്ളവരെയാണ് പിരിച്ചുവിട്ടത്. ആയിരത്തിലധികം ജീവനക്കാർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

അന്വേഷണശേഷം ഇവരെയും പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴും സമരം ചെയ്യുന്ന 5000ത്തോളം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. സമരം പതിനൊന്ന് ദിവസമായിട്ടും ഇവരെ ചർച്ചക്ക് വിളിക്കാൻ പോലും ഗുജറാത്ത് സർക്കാർ തയ്യാറായിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button