പുലിപ്പല്ല് തിരികെ നൽകി വനംവകുപ്പ്; ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് വേടൻ

പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം തന്നാൽ മതിയെന്ന് റാപ്പർ വേടൻ. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച വേടനോട് ഇന്ന് രാവിലെ കോടനാട് ഫോറസ്റ്റ് ഓഫീസിലെത്താൻ വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു. മൊബൈൽ ഫോണും പുലിപ്പല്ല് അടങ്ങിയ മാലയും തിരികെ നൽകിയെങ്കിലും ഫോണും മാലയും മാത്രമാണ് വേടൻ വാങ്ങിയത്
പുലിപ്പല്ല് ശാസ്ത്രീയ പരിശോധന നടത്തി, അതിന്റെ ഫലം എന്താണെന്ന് തനിക്ക് കൂടി അറിയണമെന്നും ഇതിന് ശേഷം അത് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്നും വേടൻ വനംവകുപ്പിനെ അറിയിച്ചു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണത്തിന് വനംവകുപ്പോ വേടനോ തയ്യാറായിട്ടില്ല
ഏപ്രിൽ 30നാണ് വേടന് ജാമ്യം ലഭിച്ചത്. പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. കോടതി നിർദേശിക്കുന്ന ഏത് ജാമ്യവ്യവസ്ഥകളും അംഗീകരിക്കാമെന്നും വേടൻ പറഞ്ഞിരുന്നു.
The post പുലിപ്പല്ല് തിരികെ നൽകി വനംവകുപ്പ്; ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് വേടൻ appeared first on Metro Journal Online.