National

ദേശ സുരക്ഷയെ ബാധിക്കും; എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി. സിനിമ തീവ്രവാദത്തെ പ്രോത്സാഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ശരത് ഇടത്തില്‍ ആണ് പരാതി നല്‍കിയത്. അന്വേഷണ ഏജന്‍സികളെ ചിത്രം തെറ്റായി ചിത്രീകരിച്ചുവെന്നും പരാതിയില്‍ ഉണ്ട്. സിനിമ ദേശ സുരക്ഷയെ ബാധിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അനുമതിയില്ലാതെ സിനിമയിൽ ഫോട്ടോ ഉൾപ്പെടുത്തിയെന്ന് പരാതി; ആന്റണി പെരുമ്പാവൂർ 1,68,000 രൂപ നഷ്ടപരിഹാരം നൽകണം
അതിനിടെ എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദര്‍ശനം സംസ്ഥാനത്ത് പല തിയേറ്ററുകളിലും ആരംഭിച്ചു. കൊച്ചിയിലടക്കം ചില തിയേറ്ററുകളില്‍ സിനിമയുടെ ഡൗണ്‍ലോഡിങ് അവസാന ഘട്ടത്തിലാണ്. 24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. ചിത്രത്തിത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്.

മാര്‍ച്ച് 27നായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നു. ഇതിന് പുറമേ പലരും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്നുള്ള അഭിപ്രായപ്രകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായില്ല. സിനിമയെ സിനിമയായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കി. ഇതിന് ശേഷവും സിനിമയ്ക്കെതിരെ പ്രതിഷേധം കനത്തു. ഇതോടെ ചിത്രം റീ എഡിറ്റ് ചെയ്യാന്‍ അണിറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതിന് പിന്നാലെ ഖേദപ്രകടനവുമായി നടന്‍ മോഹന്‍ലാലും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button