തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെതാണ് നിർദേശം. പൂരം നടത്തിപ്പ് മാനദണ്ഡം അനുസരിച്ചും വ്യവസ്ഥാപിതവുമാകണമെന്നും കോടതി നിർദേശിച്ചു.
ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം. ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണൻ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് നിർദേശം.
ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പോലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും കൃത്യമായി പോലീസിനെ വിന്യസിക്കണമെന്നും ഡി ജി പിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
The post തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി appeared first on Metro Journal Online.