വാരിയെല്ലും തലയോട്ടികളും ഫെയ്സ്ബുക്കിലൂടെ വിറ്റു; യുഎസ് വനിത അറസ്റ്റിൽ

ന്യൂഡൽഹി: മനുഷ്യന്‍റെ വാരിയെല്ലുകൾ അടക്കമുള്ള അസ്ഥികളും തലയോട്ടികളും ഫെയ്സ്ബുക്ക് വഴി വിറ്റഴിച്ചിരുന്ന യുഎസ് വനിത അറസ്റ്റിൽ. 52 കാരിയായ കിമ്പർലീ ഷോപ്പറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലോറിഡയിലെ ഓറഞ്ച് സിറ്റിയിൽ വിക്ക്ഡ് വണ്ടർലാൻഡ് എന്ന സ്ഥാപനം വഴിയാണ് മനുഷ്യന്‍റെ ശരീരത്തിലെ അസ്ഥികൾ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നത്.
ഫെയ്സ്ബുക്ക് വഴി എല്ലുകൾ വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് കടയിൽ പരിശോധന നടത്തിയത്. വർഷങ്ങളോളമായി എല്ലുകൾ വിൽക്കുന്നുണ്ടെന്നും അത് നിയമത്തിന്‍റെ ലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്നും കിമ്പർ ലീ പൊലീസിന് മൊഴി നൽകി.
സ്വകാര്യ വ്യക്തികളിൽ നിന്നാണ് എല്ലുകളെല്ലാം വാങ്ങിക്കൂട്ടിയിരിക്കുന്നത്. പല എല്ലുകൾക്കും വർഷങ്ങളുടെ പഴക്കമുണ്ട്. നൂറുൂ അഞ്ഞൂറും വർഷം പഴക്കമുള്ള എല്ലുകൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്
The post വാരിയെല്ലും തലയോട്ടികളും ഫെയ്സ്ബുക്കിലൂടെ വിറ്റു; യുഎസ് വനിത അറസ്റ്റിൽ appeared first on Metro Journal Online.