Kerala
പാലക്കാട് വ്യായാമം ചെയ്യുന്നതിനിടെ മധ്യവയസ്‌കൻ ജിംനേഷ്യത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട് വ്യായാമത്തിനിടെ മധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു. വട്ടമ്പലം സ്വദേശി സന്തോഷ് ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടയായിരുന്നു കുഴഞ്ഞുവീണത്. ഇന്ന് രാവിലെയാണ് സംഭവം
കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. സ്ഥിരമായി ഈ സമയത്തായിരുന്നു അദ്ദേഹം വ്യായാമം ചെയ്യാൻ എത്തുന്നത്. വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വാഹന ഇൻഷുറൻസ് കൺസൾട്ടന്റാണ് മരിച്ച സന്തോഷ് കുമാർ.
The post പാലക്കാട് വ്യായാമം ചെയ്യുന്നതിനിടെ മധ്യവയസ്‌കൻ ജിംനേഷ്യത്തിൽ കുഴഞ്ഞ് വീണ് മരിച്ചു appeared first on Metro Journal Online.