Kerala

തൃശ്ശൂരിൽ വീട് കയറി ആക്രമണം; രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

തൃശ്ശൂരിൽ വീട് കയറിയുള്ള ആക്രമണത്തിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത്(29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ട് പേരും ചേർന്ന് സുജിത്തിന്റെ വീട് കയറി ആക്രമിക്കുന്നതിനിടെയാണ് സംഭവം

കുത്തി കൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് അഭിഷേകിനും കുത്തേറ്റത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ കയറി ആക്രമിച്ചത്.

സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. വിവേകിനെ നാല് വർഷം മുമ്പ് സുജിത്ത് ക്രിസ്മസ് രാത്രിയിൽ കുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ഇന്നലെ ആക്രമണം നടന്നത്.

The post തൃശ്ശൂരിൽ വീട് കയറി ആക്രമണം; രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button