Gulf

ശൈഖ് സായിദ് റോഡില്‍ ഗതാഗതക്കുരുക്ക് കുറക്കാന്‍ പുതിയ ഒരു ട്രാക്കുകൂടി

ദുബൈ: ശൈഖ് സായിദ് റോഡില്‍ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ പുതിയ ഒരു ട്രാക്ക് കൂടി സജ്ജമാക്കി ആര്‍ടിഎ. ട്രാക്ക് ഉള്‍പ്പെടെ ഗതാഗതം സുഗമമാക്കുന്ന മൂന്നു പ്രവര്‍ത്തനങ്ങളാണ് ആര്‍ടിഎ ആവിഷ്‌കരിച്ച് നടപ്പാക്കിയിരിക്കുന്നത്. ഉമ്മ് അല്‍ ശെയ്ഫ് സ്ട്രീറ്റിലും അല്‍ മനാറ സ്ട്രീറ്റിലും അബുദാബി ദിശയില്‍ മെര്‍ജിങ് ഡിസ്റ്റന്‍സ് എക്‌സ്റ്റെന്റ് ചെയ്തതിനൊപ്പം അല്‍ മനാറ ദിശയില്‍ പുതിയ ട്രാക്കും സജ്ജമാക്കിയിരിക്കുകയാണ് ആര്‍ടിഎ. ഇതോടെ ഈ ഭാഗത്ത് 30 ശതമാനം അധികം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുമെന്ന് ആര്‍ടിഎ റോഡ് ആന്റ് ഫെസിലിറ്റീസ് മെയിന്റെനന്‍സ് ഡയരക്ടര്‍ അബ്ദുല്ല ലൂത്ത വ്യക്തമാക്കി.

ശൈഖ് സായിദ് റോഡില്‍ ദുബൈ മാളിന് സമീപത്തെ ഫസ്റ്റ് ഇന്റെര്‍ ചെയ്ഞ്ചില്‍ ഷാന്‍ഗ്രി-ല ഹോട്ടലിന് മുന്‍പിലെ എക്‌സിറ്റില്‍ നടത്തിയ നവീകരണമാണ് രണ്ടാമത്തേത്. മൂന്നാമതായി അബുദാബി ദിശയില്‍ അല്‍ മറാബി സ്ട്രീറ്റിനും അല്‍ മനാറ സ്ട്രീറ്റിനും ഇടയിലെ അകലം ഒന്നിപ്പിച്ചതാണ്. ഇതിലൂടെ വാഹനങ്ങള്‍ ദീര്‍ഘനേരം റോഡില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് നല്ല രീതിയില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ആര്‍ടിഎ പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button