National
ഇഡി ഓഫീസ് മാർച്ചിന് ഇറങ്ങിയ രമേശ് ചെന്നിത്തലയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു

കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ പോലീസ് കസ്റ്റഡിയിൽ. മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പിസിസി ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു നടപടി.
എല്ലാവരെയും ദാദർ സ്റ്റേഷനിലെത്തിച്ച ശേഷം പിന്നീട് വിട്ടയച്ചു. പിന്നാലെ ചെന്നിത്തല തിരികെ പിസിസി ഓഫീസിലെത്തി