കൂട്ടുകാർക്കൊപ്പം ഭർത്താവിനെ കുത്തിക്കൊന്നു; പിന്നാലെ കാമുകനെ വീഡിയോ കോൾ ചെയ്ത് 17കാരി

വിവാഹം കഴിഞ്ഞ് നാലാം മാസം ഭർത്താവിനെ കൊലപ്പെടുത്തിയ 17കാരിയും കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ. മധ്യപ്രദേശിലെ ബുർഹാൻപൂരിലാണ് സംഭവം. രാഹുൽ(25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 17കാരി, കാമുകൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരാണ് പിടിയിലായത്
റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് പെൺകുട്ടിയും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ കൊന്നത്. ബൈക്കിൽ പോകവെ കാലിൽ നിന്നും ചെരുപ്പ് വീണ് പോയെന്ന് പെൺകുട്ടി രാഹുലിനോട് പറയുകയായിരുന്നു. ബൈക്ക് നിർത്തിയതോടെ പുറകെ വന്ന പെൺകുട്ടിയുടെ സുഹൃത്തുക്കൾ രാഹുലിനെ ബിയർ കുപ്പിക്ക് അടിച്ചുവീഴ്ത്തി
തുടർന്ന് രാഹുലിനെ വലിച്ചിഴച്ച് ശരീരമാസകലം 36 തവണ കുത്തി. രാഹുൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇതോടെ പെൺകുട്ടി കാമുകനെ വിളിച്ച് രാഹുലിന്റെ മൃതദേഹം കാണിച്ച് കൊടുക്കുകയും ചെയ്തു. ഇതിന് ശേഷം ഒളിവിൽ പോയ പ്രതികളെ പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്.
The post കൂട്ടുകാർക്കൊപ്പം ഭർത്താവിനെ കുത്തിക്കൊന്നു; പിന്നാലെ കാമുകനെ വീഡിയോ കോൾ ചെയ്ത് 17കാരി appeared first on Metro Journal Online.