Kerala
നാട്ടറിവ് പ്രചാരകനായിരുന്ന മഹേഷ് മങ്ങാട്ടിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി ഓച്ചന്തുരുത്ത് തപോവനം ഡയറക്ടറും നാട്ടറിവ് പ്രചാരകനും ചികിത്സകനുമായ മഹേഷ് മങ്ങാട്ടിനെ(61) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്.
അവിവാഹിതനായിരുന്ന മഹേഷ് തനിച്ചാണ് താമസിച്ചിരുന്നത്. വീടിന് പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
ദേശീയ യുവജന അവാർഡ് ജേതാവാണ്. സാക്ഷരതാ ജില്ലാ കോർഡിനേറ്റർ, വനവത്കരണ പദ്ധതി ജില്ലാ കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 12 പുസ്തകങ്ങളുടെ രചയിതാവാണ്.
The post നാട്ടറിവ് പ്രചാരകനായിരുന്ന മഹേഷ് മങ്ങാട്ടിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.