Kerala
ശക്തമായ കാറ്റിൽ മരം മറിഞ്ഞുവീണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക മരിച്ചു

ശക്തമായ കാറ്റിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക മരിച്ചു. പിറവം തിരുമാറാടി വില്ലേജ് കരവവട്ടേ അമ്മാംകുളത്തിൽ അന്നക്കുട്ടിയാണ്(85) മരിച്ചത്
ഇന്നലെ വൈകിട്ടാണ് സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മരം വീണ് അടിയിൽപ്പെട്ടാണ് ദാരുണാന്ത്യം
വീട്ടിലേക്ക് പോകുന്ന വഴിയിലെ പറമ്പിൽ നിന്നിരുന്ന റബർ മരവും വട്ട മരവും മറിഞ്ഞ് അന്നക്കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
The post ശക്തമായ കാറ്റിൽ മരം മറിഞ്ഞുവീണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക മരിച്ചു appeared first on Metro Journal Online.