Kerala
സ്‌കൂൾ ബസുകളിൽ നാല് ക്യാമറ നിർബന്ധം; മെയ് മാസത്തിനകം സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രി

സ്‌കൂൾ ബസുകളിൽ അകത്തും പുറത്തുമായി നാല് ക്യാമറകൾ സ്ഥാപിക്കണമെന്നാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
ഫിറ്റ്‌നസ് പരിശോധനക്കായി സ്‌കൂൾ ബസുകൾ മെയ് മാസത്തിൽ കൊണ്ടുവരുമ്പോൾ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു
കേന്ദ്ര സർക്കാരിന്റെ ഗതാഗത നിയമ പരിഷ്‌കാരങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ല. ചില കുത്തക കമ്പനികൾക്ക് വേണ്ടിയാണ് നമ്പർ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും മന്ത്രി ആരോപിച്ചു.
The post സ്‌കൂൾ ബസുകളിൽ നാല് ക്യാമറ നിർബന്ധം; മെയ് മാസത്തിനകം സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രി appeared first on Metro Journal Online.