National

പാർലമെന്റാണ് പരമോന്നതം, ജുഡീഷ്യറിയല്ല; വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി

ജുഡീഷ്യറിക്കെതിരായ വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പാർലമെന്റാണ് പരമോന്നതമെന്നും ഭരണഘടന എന്തായിരിക്കുമെന്ന് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഡൽഹി സർവകലാശാലയിൽ വച്ച് നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഒരു പ്രധാനമന്ത്രിയോട് 1977ൽ കണക്ക് ചോദിക്കപ്പെട്ടു. അതിനാൽ ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട, ഭരണഘടന ജനങ്ങൾക്കായുള്ളതാണ്, അതിനെ സംരക്ഷിക്കാനുള്ള ചുമതലയും അവർക്കാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കുമെന്ന് തീരുമാനിക്കാനുള്ള ആത്യന്തികമായ അധികാരമുള്ളവർ.

സുപ്രീം കോടതി ഒരേ വിഷയത്തിൽ പരസ്പര വിരുദ്ധമായ നിരീക്ഷണങ്ങൾ നടത്തിയതായി ഉദാഹരണ സഹിതം അദ്ദേഹം വിവരിക്കുന്നുണ്ട്. 1975ൽ അന്നത്തെ പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടപെടാൻ സുപ്രീം കോടതി തയാറായില്ല. അടിയന്തരാവസ്ഥകാലത്ത് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടപ്പോൾ, അതിന് അനുകൂലമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചതെന്നും ഉപരാഷ്ട്രപതി വിമർശിച്ചു.

 

The post പാർലമെന്റാണ് പരമോന്നതം, ജുഡീഷ്യറിയല്ല; വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button