കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട കണ്ടെയ്‌നർ പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ, ഒരാൾ രക്ഷപ്പെട്ടു

എറണാകുളം നെട്ടൂരിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെയ്‌നർ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടെയ്‌നറിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടങ്ങി
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റ് സംസ്ഥാനത്ത് നിന്ന് ഒരു കണ്ടെയ്‌നർ ലോറി ഇതുവഴി പോകുന്നുവെന്നാണ് ലഭിച്ച വിവരം. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലോറി പിടികൂടിയത്.
എസിയും അനുബന്ധ വസ്തുക്കളുമാണ് കണ്ടെയ്‌നറിലുണ്ടായിരുന്നത്. ഇവ മാറ്റി പരിശോധിച്ചപ്പോൾ ഗ്യാസ് കട്ടറുകൾ അടക്കം കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തിലായതിനാൽ പോലീസ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
The post കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട കണ്ടെയ്‌നർ പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ, ഒരാൾ രക്ഷപ്പെട്ടു appeared first on Metro Journal Online.