തൃണമൂൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; തുടർ നീക്കം തീരുമാനിക്കാൻ പിവി അൻവർ

യുഡിഎഫിൽ ചേരാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെ തുടർ നടപടി ആലോചിക്കാൻ പിവി അൻവർ. തൃണമൂൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. വൈകിട്ട് മഞ്ചേരിയിൽ ചേരുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യവും പാർട്ടി എടുക്കേണ്ട നിലപാടും ചർച്ചയാകും
രണ്ട് ദിവസത്തിനകം യുഡിഎഫിൽ ചേർത്തില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു നേരത്തെ തൃണമൂൽ മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കിയത്. യുഡിഎഫ് പ്രവേശനത്തിനായി ഒരു ദിവസം കൂടെ കാത്തുനിൽക്കാനും വിജയം കണ്ടില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനുമാണ് നീക്കം
അൻവർ മത്സരിക്കണോ അതോ മറ്റാരെയെങ്കിലും ഇറക്കണോ എന്ന കാര്യവും പരിശോധിക്കും. അതേസമയം യുഡിഎഫിന്റെ പ്രചാരണം മുന്നോട്ടു പോകുകയാണ്. നിലമ്പൂർ മുൻസിപാലിറ്റി അടക്കമുള്ള ഇടങ്ങളിൽ യുഡിഎഫ് നേതൃയോഗവും ഇന്ന് നടക്കും.
The post തൃണമൂൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; തുടർ നീക്കം തീരുമാനിക്കാൻ പിവി അൻവർ appeared first on Metro Journal Online.



