National

തിരിച്ചടിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു; വ്യോമാഭ്യാസം നടത്തി: ഭീകരരുടെ നേതൃനിര ആദ്യ ലക്ഷ്യം

ന്യൂഡല്‍ഹി: പാകിസ്താന് മുന്നറിയിപ്പുമായി വ്യോമാഭ്യാസം നടത്തി ഇന്ത്യ. ആക്രമണ്‍ എന്ന പേരില്‍ സെന്‍ട്രല്‍ സെക്ടറിലായിരുന്നു അഭ്യാസം. പഞ്ചാബ് അതിര്‍ത്തി കടന്ന് കര്‍ഷകരെ സഹായിക്കാനായി പോയ ജവാനെ തടഞ്ഞുവെച്ചിരുന്നു, അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സെന്‍ട്രല്‍ കമാന്‍ഡില്‍ റഫാല്‍, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസം. ഇന്ത്യന്‍ നാവികസേന യുദ്ധ കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരിശീലനവും നടത്തി.

പാകിസ്താനിലുള്ള ഭീകരരുടെ നേതാക്കള്‍ക്കെതിരെ നടപടി ശക്തമാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ജമ്മു കശ്മീരില്‍ ഒളിച്ച് കഴിയുന്നു ഭീകരരെ കണ്ടെത്തി കൊലപ്പെടുത്താനാണ് ഇന്ത്യ സുരക്ഷാ ഏജന്‍സികളുടെ ലക്ഷ്യം. പാകിസ്താനില്‍ കടന്ന് നുഴഞ്ഞുക്കയറ്റക്കാരായ ഭീകരരെ കണ്ടെത്തി ആക്രമിക്കുന്നതിനേക്കാള്‍ പ്രായോഗികം പുതിയ നേതാക്കള്‍ ആരൊക്കെയെന്ന് കണ്ടെത്തുന്നതാണെന്നാണ് വിലയിരുത്തല്‍.

ഭീകരതാവളങ്ങള്‍ കണ്ടെത്താനുള്ള സാങ്കേതിക സഹായം സുരക്ഷേ ഏജന്‍സികള്‍ തേടിയിട്ടുണ്ട്. രംഗത്തുള്ള ഭീകരരുടെ അടുത്ത നീക്കമറിഞ്ഞ് തടയുകയാണ് പ്രധാന ലക്ഷ്യം.

അതേസമയം, ജവാനെ തടഞ്ഞുവെച്ച സംഭവത്തിലും പാകിസ്താനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് രാജ്യം. ഇരുരാജ്യങ്ങളുടെയും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷ്യക്കായി കര്‍ഷകര്‍ക്ക് അനുവാദം നല്‍കാറുണ്ട്. അത്തരത്തിലുള്ള കര്‍ഷകരെ സഹായിക്കാന്‍ പോയ ബിഎസ്എഫ് ജവാനായ പികെ സിംഗിനെയാണ് തടഞ്ഞുവെച്ചത്.

കൃഷി ചെയ്യുന്ന സ്ഥലത്ത് നിന്ന് അല്‍പം കൂടി മുന്നോട്ടുപോയി വിശ്രമിക്കുന്നതിനിടെയായിരുന്നു ജവാനെ പാക് റെയ്ഞ്ചര്‍മാര്‍ തടഞ്ഞുവെച്ചത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ മുള്ളുവേലി ഇല്ലാത്തതിനാലാണ് ജവാന്‍ അബദ്ധത്തില്‍ അങ്ങോട്ട് കടന്നത്തെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button