National

പാക് സമ്മർദം കണക്കാക്കാതെ ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനമിറക്കി

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനെതിരായ നടപടികളുടെ വേഗം കൂട്ടി ഇന്ത്യ. പാക്കിസ്ഥാന്റെ കടുത്ത സമ്മർദം തള്ളി സിന്ധു നദീജല കരാർ മരവിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. പാക്കിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. പാക്കിസ്ഥാന്റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിൻമാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി

ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർഥനയോട് പ്രതികരിക്കാൻ പാക്കിസ്ഥാൻ വിസമ്മതിക്കുകയും കരാർ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ കരാർ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു.

കരാർ പ്രകാരം പാക്കിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴി തിരിച്ചുവിടാനോ തടയാനോ ഉള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കി. കൂടാതെ ഇന്ത്യൻ പൗരൻമാർക്കുള്ള വിസ പാക്കിസ്ഥാൻ മരവിപ്പിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമമേഖലയിൽ നിരോധനമേർപ്പെടുത്തുകയും ചെയ്തു.

The post പാക് സമ്മർദം കണക്കാക്കാതെ ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനമിറക്കി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button