വെഞ്ഞാറമൂട് കൂട്ടക്കൊല: ഡോക്ടർ അനുമതി നൽകിയാലുടൻ അഫാനെ ജയിലിലേക്ക് മാറ്റും

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാനെ ഉടൻ ജയിലിലേക്ക് മാറ്റും. ആശുപത്രിയിൽ കഴിയുന്ന പ്രതിയെ ജയിലിലേക്ക് മാറ്റിയ ശേഷം പോലീസ് കസ്റ്റഡി അപേക്ഷ നൽകും. ജനറൽ മെഡിസിൻ ഡോക്ടർ അനുമതി നൽകിയാലുടൻ അഫാനെ ജയിലിലേക്ക് മാറ്റാനാണ് പോലീസീന്റെ നീക്കം. നിലവിൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ അഫാനില്ല
അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്. കൃത്യമായ വിവരങ്ങൾ ശേഖരിച്ച് 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു
പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. രണ്ട് കേസുകളിൽ കൂടി അഫാന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അനിയൻ അഫ്‌സാനെയും കാമുകി ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
The post വെഞ്ഞാറമൂട് കൂട്ടക്കൊല: ഡോക്ടർ അനുമതി നൽകിയാലുടൻ അഫാനെ ജയിലിലേക്ക് മാറ്റും appeared first on Metro Journal Online.