Kerala

തന്നെ തോൽപ്പിച്ചത് പാർട്ടിക്കാരല്ല; അൻവറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ

വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ചത് പാർട്ടിയാണെന്ന പി വി അൻവറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ കെ ശൈലജ. തെരഞ്ഞെടുപ്പിന്റെ റിസൾട്ട് പാർട്ടി വിശകലനം ചെയ്തിരുന്നു. പാർട്ടിക്കാരാണ് പരാജയത്തിന് കാരണം എന്ന് എവിടെയും വിലയിരുത്തിയിട്ടില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി വരാതിരിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യുന്നു എന്ന് വിലയിരുത്തിയിട്ടുണ്ട്. ആരോപണങ്ങളിൽ ഒരു പ്രസക്തിയുമില്ല.

പാർട്ടിക്ക് ഒരു പ്രയാസം ഉണ്ടാകുമ്പോൾ അണികൾ സജീവമാവുക എന്നത് സാധാരണമായ കാര്യമാണ്. അൻവർ വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നിലപാട് പറഞ്ഞിട്ടുണ്ട്. പാർട്ടിക്ക് ഒരു പ്രയാസം ഉണ്ടാകുമ്പോൾ അണികൾ സജീവമാവുക എന്നത് സാധാരണമായ കാര്യമാണെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

നേരത്തെ വാർത്താ സമ്മേളനത്തിനിടെ വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ പരാജയപ്പെട്ടത് ജനങ്ങൾക്കിടയിൽ പാർട്ടി വിരോധം കൂടിയതിനാലാണെന്ന് പി വി അൻവർ ആരോപിച്ചിരുന്നു. അണികൾ ഉൾപ്പെടെ പാർട്ടിക്കെതിരെ തിരിഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയിൽ ഉൾപ്പെടെ വോട്ട് മറിഞ്ഞെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും അൻവർ പറഞ്ഞു.

 

The post തന്നെ തോൽപ്പിച്ചത് പാർട്ടിക്കാരല്ല; അൻവറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button