Kerala
മണ്ണാർക്കാട് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു

പാലക്കാട് മണ്ണാർക്കാട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചിറക്കൽപടി-കാഞ്ഞിരപ്പുഴ റോഡിൽ അമ്പാഴക്കോടാണ് അപകടം നടന്നത്.
മുണ്ടൂർ പൂതനൂർ പടിഞ്ഞാറെമുട്ടി രാധാകൃഷ്ണന്റെ മകൻ സജിത്താണ്(21) മരിച്ചത്. ബുധനാഴ്ച പുലർച്ചെ 1.30നാണ് അപകടം.
ഗുരുതരമായി പരുക്കേറ്റ സജിത്തിനെ വട്ടമ്പലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം അപകടകാരണം വ്യക്തമല്ല.
The post മണ്ണാർക്കാട് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു appeared first on Metro Journal Online.