National

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാള്‍ പാക് കമാൻഡോ

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാന്‍ഡോയെന്ന് വിവരം. ഒന്നര വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ട് പാകിസ്ഥാനി ഭീകരിലൊരാളായ ഹാഷിം മൂസയാണ് പാകിസ്ഥാൻ സൈനികനെന്നാണ് വിവരം. ഇയാള്‍ പാക്‌ സൈന്യത്തിന്റെ പാരാ കമാന്‍ഡോ ആയിരുന്നുവെന്നാണ് വിവരങ്ങള്‍.

ഇയാള്‍ പാക് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഇയാളെ പിന്നീട് ലഷ്‌കർ ഇ ത്വയ്ബ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇയാളാണ് പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍. ഹാഷിം മൂസ 2024 ഒക്ടോബറില്‍ നടന്ന സോനാമാര്‍ഗ് ടണല്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടയാളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അന്ന് ആക്രമണത്തിലുള്‍പ്പെട്ട ഭീകരന്‍ ജുനൈദ് അഹമ്മദ് ഭട്ടിനെ സുരക്ഷാ സേന കഴിഞ്ഞ ഡിസംബറില്‍ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇയാളില്‍ നിന്ന് കണ്ടെടുത്ത ഫോണില്‍ നിന്നാണ് മൂസയും ടണല്‍ ആക്രമണത്തില്‍ പങ്കാളി ആയിരുന്നുവെന്ന് കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button