National

പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ ഇന്ത്യ; വാണിജ്യബന്ധവും നിർത്തും

പഹൽഗാമിലുണ്ടായ ഭീകരാവദി ആക്രമണത്തിൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയതിന് പിന്നാലെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗങ്ങൾ ചേർന്നു. പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധങ്ങളടക്കമുള്ള നടപടികൾ ഇന്ത്യ ആലോചിക്കുന്നുണ്ട്. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചേക്കും.

സാമ്പത്തിക, സുരക്ഷ, രാഷ്ട്രീയകാര്യ സമിതി യോഗങ്ങളാണ് ആദ്യം നടന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സിന്ധു നദീജല കരാർ മരവിപ്പിച്ച് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് നീക്കം. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യബന്ധം പൂർണമായും നിർത്തിയേക്കും. പാക് വിമാനങ്ങളുടെ സഞ്ചാരം തടഞ്ഞ് ഇന്ത്യൻ വ്യോമപാത അടച്ചേക്കും. കപ്പൽ ഗതാഗതത്തിനും തടയിടാൻ സാധ്യതയുണ്ട്.

The post പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ ഇന്ത്യ; വാണിജ്യബന്ധവും നിർത്തും appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button