National

അതിർത്തിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം രൂക്ഷം; ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് സൈന്യം

പാക്കിസ്ഥാനുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ രൂക്ഷമായ ഷെല്ലാക്രമണമാണ് നടത്തുന്നത്. പൂഞ്ചിലെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. പാക് പ്രകോപനത്തിന് തക്ക മറുപടി നൽകാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്

നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര, വ്യോമ, നാവിക സേനകൾ വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേനകൾ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് അവശ്യവസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിർദ്ദേശം നൽകി. ജമ്മുവിൽ കൺട്രോൾ റൂമുകൾ തുറന്നു. ജമ്മു കശ്മീരില അതിർത്തി ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു.

 

The post അതിർത്തിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം രൂക്ഷം; ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് സൈന്യം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button