Kerala
എസിയിൽ ഷോർട്ട് സർക്യൂട്ട്; തലയോലപ്പറമ്പ് എസ് ബി ഐ എടിഎമ്മിൽ തീപിടിത്തം

കോട്ടയം തലയോലപ്പറമ്പ് പള്ളിക്കവലയിലെ എസ് ബി ഐ എടിഎമ്മിൽ തീടിപിത്തം. തിങ്കളാഴ്ച രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. എടിഎമ്മിലെ എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
എസ്ബിഐ ബാങ്കിനോട് ചേർന്ന് തന്നെയാണ് എടിഎം പ്രവർത്തിക്കുന്നത്. എടിഎം മെഷീന് തകരാർ സംഭവിച്ചിട്ടില്ല. എസിയും സീലിംഗും ചില്ലും അടക്കം നാശനഷ്ടങ്ങളുണ്ടായി.
വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. എടിഎമ്മിൽ നിന്നും വലിയ രീതിയിൽ പ്രദേശമാകെ പുക ഉയർന്നത് പരിഭ്രാന്തി പടർത്തിയിരുന്നു.
The post എസിയിൽ ഷോർട്ട് സർക്യൂട്ട്; തലയോലപ്പറമ്പ് എസ് ബി ഐ എടിഎമ്മിൽ തീപിടിത്തം appeared first on Metro Journal Online.