Kerala

യഥാർഥ വഞ്ചകൻ പിണറായി; വിഎസിനെ വഞ്ചിച്ചതിന്റെ ഫലമാണ് മുഖ്യമന്ത്രി സ്ഥാനം: അൻവർ

താൻ ഒരു വഞ്ചകനാണെന്ന് സൃഷ്ടിക്കാനാണ് എൽഡിഎഫ് ശ്രമം നടത്തുന്നതെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. മുഖ്യമന്ത്രി പിണറായി വിജയനാണ് വഞ്ചന നടത്തിയത്. പിണറായി ആദ്യം വഞ്ചിച്ചത് വിഎസ് അച്യുതാനന്ദനെയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള മുഖ്യമന്ത്രി പദം.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംബന്ധിച്ച ആരോപണം യുഡിഎഫ് ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. ശബരിമല വിഷയത്തിൽ ഹൈന്ദവരെയും പിണറായി വഞ്ചിച്ചു. മുനമ്പം വിഷയത്തിൽ വാക്ക് കൊടുത്ത് ക്രൈസ്തവ സഭയെ വഞ്ചിച്ചു.

സിഎഎ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും അത് ചെയ്തില്ല. നിതാഖത്ത് സമയത്ത് നാട്ടിലേക്ക് പ്രവാസികളെ ക്ഷണിച്ച് അവരെയും വഞ്ചിച്ചു. ഓൺലൈൻ വ്യാപാരത്തിനെതിരെ നിയമഭേദഗതി കൊണ്ടുവരുമെന്ന് പറഞ്ഞ് അവരെയും വഞ്ചിച്ചു. 25 ലക്ഷം തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളെയും വഞ്ചിച്ചു. തീർത്തും വഞ്ചകനായ പിണറായി എങ്ങനെയാണ് തന്നെ വഞ്ചകൻ എന്ന് വിളിക്കുന്നതെന്നും അൻവർ ചോദിച്ചു.

The post യഥാർഥ വഞ്ചകൻ പിണറായി; വിഎസിനെ വഞ്ചിച്ചതിന്റെ ഫലമാണ് മുഖ്യമന്ത്രി സ്ഥാനം: അൻവർ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button