National

അതിർത്തി സംഘർഷം: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ കേന്ദ്രം വർധിപ്പിച്ചു

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രസർക്കാർ. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്തി.

നിലവിൽ സെഡ് കാറ്റഗറി സുരക്ഷയാണ് ജയശങ്കറിനുള്ളത്. സിആർപിഎഫിനാണ് സുരക്ഷാ ചുമതല. 2024 ഒക്ടോബറിലാണ് ജയശങ്കറിന്റെ സുരക്ഷ വൈ കാറ്റഗറിയിൽ നിന്നും സെഡ് കാറ്റഗറിയിലേക്ക് ഉയർത്തിയത്. രാജ്യത്തെവിടെ പോകുമ്പോഴും സായുധരായ സിആർപിഎഫ് അംഗങ്ങൾ ജയശങ്കറിന് സുരക്ഷ ഒരുക്കും

210 വിഐപികൾക്കാണ് സിആർപിഎഫ് നിലവിൽ സുരക്ഷ ഒരുക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി, ദലൈലാമ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർക്കാണ് സിആർപിഎഫ് സുരക്ഷയുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button