National

സീതാറാം യെച്ചൂരിക്ക് ഇന്ന് അന്ത്യയാത്ര; രാവിലെ 11 മണി മുതൽ എകെജി ഭവനിൽ പൊതുദർശനം

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നൽകും. യെച്ചൂരിയുടെ വസതിയിൽ എത്തിക്കുന്ന മൃതശരീരം രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് കൊണ്ടുപോകും. തുടർന്ന് പൊതുദർശനം നടക്കും.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികൾ അർപ്പിക്കും. എകെജി സെന്ററിൽ നിന്ന് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി 14 അശോക് റോഡ് വരെ കൊണ്ടുപോകും. വൈകുന്നേരം അഞ്ച് മണിയോടെ മൃതശരീരം മെഡിക്കൽ പഠനത്തിനായി ഡൽഹി എയിംസിന് കൈമാറും

ശ്വാസകോശ അണുബാധയെ തുടർന്നാണ് യെച്ചൂരി അന്തരിച്ചത്. ജെഎൻയുവിൽ പഠിക്കുന്ന കാലത്താണ് അദ്ദേഹം പാർട്ടിയിൽ ആകൃഷ്ടനാകുന്നത്. 1974ൽ എസ്എഫ്‌ഐയിൽ അംഗമായി. അടിയന്തരാവസ്ഥകാലത്ത് 1975ൽ അദ്ദേഹം അറസ്റ്റിലായി

1986ൽ എസ്എഫ്‌ഐ ദേശീയ പ്രസിഡന്റായി. 1984ൽ 32ാം വയസിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായത്. 1992ൽ പോളിറ്റ് ബ്യൂറോ അംഗമായി. 2105 മുതൽ തുടർന്നുള്ള മൂന്ന് പാർട്ടി കോൺഗ്രസുകളിലായി സിപിഎം ജനറൽ സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button