National

ഡ്രോൺ പ്രതിരോധ സംവിധാനമായ ഭാർഗവശാസ്ത്ര ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഡ്രോൺ പ്രതിരോധ സംവിധാനായ ഭാർഗവശാസ്ത്ര വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ഗോപാൽപൂരിലുള്ള സീവാർഡ് ഫയറിംഗ് റെയ്ഞ്ചിൽ നിന്ന് ബുധനാഴ്ചയാണ് പരീക്ഷണം നടന്നത്. സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് ആണ് ഭാർഗവശാസ്ത്ര രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും

ഓപറേഷൻ സിന്ദൂറിന് ശേഷം പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ ആക്രമണങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് പുതിയ ഡ്രോൺ പ്രതിരോധ സംവിധാനം ഇന്ത്യ പരീക്ഷിച്ച് വിജയിക്കുന്നത്. രണ്ടര കിലോമീറ്റർ വരെ പരിധിയിലുള്ള ചെറിയ ഡ്രോണുകൾ തിരിച്ചറിയാനും തകർക്കാനുമുള്ള സംവിധാനമാണ് ഭാർഗവശാസ്ത്രയിലുള്ളത്

ഭാർഗവശാസ്ത്രയിൽ ഉപയോഗിച്ചിട്ടുള്ള മൈക്രോ റോക്കറ്റുകളും ഒന്നിലധികം തവണ ഗോപാൽപൂരിൽ പരീക്ഷിച്ചു. ആർമി എയർ ഡിഫൻസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button