National

ഹരിയാനയിൽ ഒരു കുടുംബത്തിലെ ഏഴ് പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിയാനയിലെ പഞ്ച്കുളയിൽ കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഡെറാഡൂൺ സ്വദേശി പ്രവീൺ മിത്തൽ, മാതാപിതാക്കൾ, ഭാര്യ, മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം

കുടുംബത്തോടൊപ്പം പഞ്ച്കുളയിലെ ബാഗേശ്വർ ധാമിൽ ആത്മീയ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രവീൺ മിത്തൽ. സെക്ടർ 27ൽ ഒരു വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ലോക്ക് ചെയ്ത കാറിനുള്ളിലാണ് ഏഴ് പേരുമുണ്ടായിരുന്നത്

കാറിനുള്ളിൽ ഉണ്ടായിരുന്നവർ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഡോർ തുറന്ന് കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവനൊടുക്കുന്നു എന്നെഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button