National

ബിഹാറിൽ വീടുകൾക്ക് തീവെച്ച സംഭവം; ബിഹാർ സർക്കാർ ഉറക്കമാണെന്ന് വിമർശിച്ച് രാഹുൽ ഗാന്ധി

ബിഹാറിൽ ദളിത് കുടുംബങ്ങളുടെ വീടിന് തീവെച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്ര വലിയ അക്രമം നടന്നിട്ടും ബിഹാർ സർക്കാർ ഉറക്കമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ദളിത് വിഭാഗങ്ങളെ അടിച്ചമർത്താൻ ബിജെപിയും എൻഡിഎയും ശ്രമിക്കുന്നുവെന്ന് ആരോപിച്ച രാഹുൽ ഗാന്ധി അക്രമകാരികളെ അവർ സംരക്ഷിക്കുന്നുവെന്നും കുറ്റപ്പെടുത്തി

ഈ ഗൂഢാലോചനക്ക് പ്രധാനമന്ത്രി നൽകിയ പിന്തുണയുടെ അടയാളമാണ് അദ്ദേഹത്തിന്റെ മൗനം. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ബിഹാറിൽ മഹാദളിത് വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ നൂറോളം വീടുകൾക്ക് ഗുണ്ടകൾ തീവെച്ചത്

നവാഡ ജില്ലയിലെ കൃഷ്ണനഗർ തോലയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വീടുകൾക്ക് നേരെ വെടിയുതിർത്ത ഗുണ്ടകൾ പിന്നീട് തീവെക്കുകയായിരുന്നു. അക്രമത്തിൽ നിരവധി വളർത്തുമൃഗങ്ങൾ ചത്തു.

The post ബിഹാറിൽ വീടുകൾക്ക് തീവെച്ച സംഭവം; ബിഹാർ സർക്കാർ ഉറക്കമാണെന്ന് വിമർശിച്ച് രാഹുൽ ഗാന്ധി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button