National

ഇ. വൈ കമ്പനിയിലെ മലയാളി യുവതിയുടെ മരണം; അമിത ജോലി ഭാരത്തെ തുടർന്നെന്ന് കുടുംബം

പൂനെയിലെ ഏണസ്റ്റ് ആൻഡ് യംഗ് എന്ന കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടായിരുന്ന മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ കുടുംബം. അമിത ജോലി ഭാരത്തെ തുടർന്നാണ് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26കാരി അന്ന സെബാസ്റ്റിയൻ ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചത്. മനുഷ്യത്വരഹിതമായ തൊഴിൽ പീഡനം നേരിട്ടതാണ് മകളുടെ കാരണമെന്ന് അമ്മ അനിത അഗസ്റ്റിൻ ഇ വൈ കമ്പനി മേധാവി രാജീവ് മേമാനിക്ക് അയച്ച ഇ മെയിലിൽ ആരോപിക്കുന്നു

നിരവധി തവണ അമിത ജോലിഭാരത്തെ കുറിച്ച് മകൾ പറഞ്ഞിരുന്നു. രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മകൾ ഇതിന് തയ്യാറായിരുന്നില്ല. ഈ അവസ്ഥ മറ്റൊരു മാതാപിതാക്കൾക്കും ഉണ്ടാകരുതെന്ന് കാണിച്ച് ഇവൈ ചെയർമാന് കുടുംബം കത്ത് നൽകി.

ഇന്ത്യയുടെ നാലാമത്തെ മികച്ച അക്കൗണ്ടിംഗ് സ്ഥാപനമാണ് ഇ വൈ. മുമ്പും സമാന സാഹചര്യത്തെ തുടർന്ന് നിരവധി പേർ ഇവിടുത്തെ ജോലി ഉപേക്ഷിച്ച് പോയിരുന്നു. ജൂലൈ 20നാണ് അന്ന സെബാസ്റ്റിയൻ മരിച്ചത്. അവധി പോലുമില്ലാതെയുള്ള ജോലിയാണ് അന്ന ചെയ്തിരുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button