ഹരിയാന ഫലം അംഗീകരിക്കാനാകില്ല: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ഹരിയാന തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാകുന്നതല്ലെന്നും ജനാധിപത്യ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിച്ച തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.
സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലപ്പെട്ടിട്ടുണ്ട്. സുതാര്യമായ പ്രക്രിയയയല്ല നടന്നത്. വോട്ടിംഗ് മെഷീനിലും വോട്ടെണ്ണലിലും ക്രമക്കേടുകള്‍ വ്യക്തമായിട്ടുണ്ട്. 14 മണ്ഡലങ്ങളില്‍ ഇത്തരം ക്രമക്കേടുകള്‍ വ്യക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. ജനങ്ങളുടെ പൊതുവികാരത്തിന് എതിരായ ഫലമാണ് പുറത്തുവന്നത്.
ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരും. നിയമപരമായി ഇതിനെ നേരിടും. ഉടന്‍ തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
The post ഹരിയാന ഫലം അംഗീകരിക്കാനാകില്ല: കോണ്‍ഗ്രസ് appeared first on Metro Journal Online.