Kerala

ഇന്നലെ 67,000 കടന്നു, ഇന്ന് 68,000നും മുകളിൽ; ആശങ്കയേറ്റി സ്വർണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചരിത്രത്തിലാദ്യമായി സ്വർണവില ഇന്നലെ 67,000 കടന്നിരുന്നു. കുതിപ്പ് തുടർന്നതോടെ പവന്റെ വില ഇന്ന് 68,000ഉം കടന്ന് മുന്നോട്ടുപോയി. പവന് ഇന്ന് ഒറ്റയടിക്ക് 680 രൂപയാണ് വർധിച്ചത്

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 68,080 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം വർധിച്ചത് 2600 രൂപയാണ്. ഗ്രാമിന് ഇന്ന് 85 രൂപ ഉയർന്ന് 8510 രൂപയിലെത്തി.

18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുതിപ്പുണ്ടായി. ഗ്രാമിന് ആദ്യമായി 7000 രൂപ കടന്നു. 7020 രൂപയാണ് 18 കാരറ്റ് സ്വർണം ഗ്രാമിന് വില. വെള്ളി വിലയിൽ ഒരു രൂപ ഉയർന്ന് ഗ്രാമിന് 112 രൂപയായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button