തമന്ന ഭാട്യയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്; മൂക്കത്ത് വിരല്‍ വെച്ച് ആരാധകര്‍

ഗുവാഹത്തി: ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കേസില്‍ തെന്നിന്ത്യന്‍ നടി തമന്ന ഭാട്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്തതിന് പിന്നാലെ നടിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 120 കോടി രൂപയാണ് തമന്നയുടെ ആകെ ആസ്തി. ഒരു ചിത്രത്തിന് നാല് മുതല്‍ അഞ്ച് കോടി രൂപ വരേയാണ് തമന്ന വാങ്ങിക്കുന്നത്. 12 കോടി രൂപയാണ് തമന്ന ഒരു വര്‍ഷം സമ്പാദിക്കുന്നത്. തന്റെ സമകാലീരായ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് തമന്ന. സിനിമയ്ക്ക് പുറമെ പരസ്യചിത്രങ്ങളിലൂടേയും മോഡലിംഗിലൂടേയും താരം വലിയൊരു തുക സമ്പാദിക്കുന്നുണ്ട്.
മുംബൈയിലെ ജുഹു-വെര്‍സോവ ലിങ്ക് റോഡിലെ ബേവ്യൂ അപ്പാര്‍ട്ട്‌മെന്റിന്റെ 14-ാം നിലയിലാണ് തമന്ന ഭാട്ടിയയുടെ വീട്. 80,778 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ അപ്പാര്‍ട്ട്‌മെന്റിന് 16.60 കോടി രൂപയാണ് ചെലവ് വരുന്നത്. അടുത്തിടെ തമന്ന മുംബൈയിലെ തന്റെ മൂന്ന് അപ്പാര്‍ട്ട്‌മെന്റുകള്‍ 7.84 കോടി രൂപയ്ക്ക് പണയപ്പെടുത്തിയിരുന്നു.
മൊത്തം 2,595 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സ്വത്തിനായി സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം 4.7 ലക്ഷം രൂപയാണ് താരം അടച്ചത്. ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ തമന്ന സ്വന്തമാക്കിയിട്ടുണ്ട്. 75.59 ലക്ഷം രൂപ വിലയുള്ള ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, 43.50 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 320ഐ, 1.02 കോടി രൂപ വിലയുള്ള മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ, 96 ലക്ഷം രൂപ വിലമതിക്കുന്ന മിത്സുബിഷി പജേറോ സ്‌പോര്‍ട് എന്നിവ താരത്തിന്റെ ഗാരേജിലുണ്ട്.
35 കാരിയായ തമന്ന 20 വര്‍ഷത്തോളമായി അഭിനയരംഗത്ത് എത്തിയിട്ട്. ഇതിനോടകം വിവിധ ഭാഷകളിലായി 85 ല്‍ അധികം സിനിമകള്‍ ചെയ്തിട്ടുള്ള തമന്ന ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക നടിമാരില്‍ ഒരാള്‍ കൂടിയാണ്. 1989 ഡിസംബര്‍ 21 ന് മുംബൈയില്‍ ആയിരുന്നു തമന്നയുടെ ജനനം.
The post തമന്ന ഭാട്യയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്; മൂക്കത്ത് വിരല്‍ വെച്ച് ആരാധകര്‍ appeared first on Metro Journal Online.