National

കോഴിമുട്ട ക്ഷാമം: ബംഗ്ലാദേശിലേക്ക് ഇന്ത്യ കയറ്റിയയച്ചത് 2.31 ലക്ഷം മുട്ടകള്‍

ന്യൂഡല്‍ഹി: അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ കോഴിമുട്ടക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടതോടെ ഇന്ത്യ കയറ്റി അയച്ചത് 2.31 ലക്ഷം മുട്ടകള്‍. മുട്ടവില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യയോട് ആവശ്യപ്പെട്ടതും ഇത്രയും വലിയ മുട്ടക്കയറ്റുമതി നടത്തിയതും. അടുത്ത മാസത്തോടെ 90 ലക്ഷം മുട്ടകള്‍ കൂടി ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധാക്കയിലും ബംഗ്ലാദേശിന്റെ മറ്റ് ഭാഗങ്ങളിലുമായി മുട്ടവില ഒരു ഡസന് 200 ടാക്കയായി (140.75 രൂപ) ഉയര്‍ന്നിരിക്കുകയാണ്.

വില വര്‍ധിച്ച സാഹചര്യത്തില്‍ മുട്ടയുടെ ഇറക്കുമതി തീരുവ ബംഗ്ലാദേശ് നാഷണല്‍ ബോര്‍ഡ് ഓഫ് റവന്യൂ 25 ശതമാനത്തില്‍ നിന്നും 5 ശതമാനമായി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതോടെ, മുട്ടയുടെ ഇറക്കുമതി ചിലവ് ഒരു ഡസന് 13.8 ടാക്കയോളം കുറയും. ബംഗ്ലാദേശില്‍ പ്രതിദിനം 40 ദശലക്ഷം മുട്ടകള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് രാജ്യത്തെ വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. മുട്ടവില ഇടത്തരക്കാരെ കാര്യമായി ബാധിച്ചതോടെയാണ് ബംഗ്ലാദേശ് അധികൃതര്‍ ഇന്ത്യയില്‍നിന്നും മുട്ട ആവശ്യപ്പെട്ടത്. രാജ്യത്തെ മുട്ടവില സ്ഥിരപ്പെടുത്താനായി നാലര കോടി മുട്ട ഘട്ടം ഘട്ടമായി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ബംഗ്ലാദേശ് അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെ കാലിത്തീറ്റ വിലയേക്കാള്‍ കൂടുതലാണ് ബംഗ്ലാദേശിലെ വില. ഇന്ത്യയില്‍ മുട്ട ഉത്പാദനത്തിനായി ഒരു മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇന്ത്യയേക്കാള്‍ വളരെ കൂടുതലാണ് ബംഗ്ലാദേശില്‍. ഇന്ത്യയില്‍ ഒരു കോഴിക്കുഞ്ഞിന് 25 മുതല്‍ 35 ടാക്ക വരെയാണ് വിലയെങ്കില്‍ ബംഗ്ലാദേശില്‍ ഇത് 80 മുതല്‍ 120 രൂപ വരെയാണ്. കോഴിത്തീറ്റ വിലയില്‍ വന്ന വര്‍ദ്ധനവാണ് ബംഗ്ലാദേശില്‍ മുട്ട വല വര്‍ദ്ധനവിനുള്ള പ്രധാന കാരണം. മുട്ടയുടെ ഉത്പാദന ചെലവിന്റെ 75 ശതമാനവും കാലിത്തീറ്റയക്കായി മാറ്റിവെക്കേണ്ട സാഹചര്യമാണ് വില വലര്‍ധനവിലേക്ക് നയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button