Gulf

ഗതാഗത പിഴ ഇളവ് നവംബര്‍ 30 വരെ മാത്രമെന്ന് ഖത്തര്‍

ദോഹ: ഗതാഗത നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയിലെ ഇളവ് 30ന് അവസാനിപ്പിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പിഴ കുടിശ്ശികകള്‍ എത്രയും വേഗം അടച്ചുതീര്‍ക്കാന്‍ പൗരന്മാരോടും താമസക്കാരോടും സന്ദര്‍ശകരോടും ഡയരക്ടറേറ്റ് അഭ്യര്‍ഥിച്ചു. ജൂണ്‍ ഒന്നിനാണ് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 31ന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും സമയപരിധി മൂന്ന് മാസത്തേക്കു കൂടി നീട്ടി നല്‍കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കാണ് പിഴയിളവ് ലഭിക്കുക. നിലവിലെ അവസരം ഉപയോഗപ്പെടുത്തി ആകെ പിഴയുടെ പകുതി തുക മാത്രം അടച്ച് നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരമാണ് 30ാം തിയതി കഴിഞ്ഞാല്‍ അവസാനിക്കുക. ഡിസംബര്‍ ഒന്നു മുതല്‍ പിഴത്തുകയും കുടിശ്ശികയും മുഴുവനായും അടയ്ക്കേണ്ടിവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button