11 വയസുള്ള മകന് ഷാരൂഖ് ഖാന്‍ വാങ്ങിയ കാറിന്റെ വില കേള്‍ക്കണോ?

മുംബൈ: ഇന്ത്യന്‍ സിനിമയുടെ മുഖ്യ മുഖമായ ബോളിവുഡിന്റെ അഭിനയ സാമ്രാട്ടായ ഷാരൂഖ് ഖാന്‍ ഇളയ മകന്‍ അബ്റാമിന് വാങ്ങി നല്‍കിയ കാറാണ് ഇപ്പോള്‍ ബോളിവുഡിലെ മുഖ്യ ചര്‍ച്ചാ വിഷയം. പതിനൊന്ന് വയസ്സുകാരന്‍ മകന് സമ്മാനമായി നല്‍കിയത് രണ്ട് കോടിയുടെ ഇലക്ട്രോണിക് കാര്‍ ആണെന്നതാണ് ചര്‍ച്ച കൊഴുപ്പിക്കുന്നത്. എം പി വി ലെക്‌സസ് എല്‍എം കാര്‍ ആണ് ഷാരൂഖ് അബ്റാമിനി വാങ്ങിക്കൊടുത്തിരിയ്ക്കുന്നത്. 2.87 കോടി രൂപ വിലമതിക്കുന്ന ഈ കാര്‍ മികച്ച ഫീച്ചറുകളാല്‍ ഏരെ ഉയര്‍ന്ന ശ്രേണിയിലുള്ളതാണ്.
യാത്രചെയ്യുന്നവരുടെ സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കുന്നതിനൊപ്പം ഡ്രൈവര്‍ സഹായ സംവിധാനവുമുള്ള ഒരു പൂര്‍ണ-ഇലക്ട്രിക് കാറാണിത്. വാതിലുകള്‍ സ്വയമേവ പ്രവര്‍ത്തിക്കുന്ന ഈ കാറില്‍ ഒരു റഫ്രിജറേറ്ററും ഉണ്ട്. 23 സ്പീക്കറുകളുള്ള കാറില്‍ 3ജി ശബ്ദ സംവിധാനമുണ്ട്. 121.9 സെന്റീമീറ്റര്‍ അള്‍ട്രാ വൈഡ് ഡിസ്‌പ്ലേയുള്ള ഫുള്‍ എച്ച്ഡി 35.5 സെ.മീ ഇലക്ട്രോ മള്‍ട്ടി വിഷന്‍ ടച്ച്‌സ്‌ക്രീനാണ് ഇതിനുള്ളത്. ഉള്ളില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്ക് ഫുള്‍ തിയറ്റര്‍ ഫീല്‍ ഉറപ്പാക്കുന്നതാണ് ഈ വാഹനം. അബ്റാമിന്റെ യാത്രകള്‍ കൂടുതല്‍ സൗകര്യമുള്ളതായിരിക്കണം എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഷാരൂഖ് ഖാന്‍ ചെയ്തിരിക്കുന്നത്.
ബോളിവുഡിന്റെ ബാദ്ഷായെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാരൂഖിനെ ആളുകള്‍ ഇഷ്ടപ്പെടുന്നത് അഭിനയത്താല്‍ മാത്രമല്ല; സഹജീവികളോട് ഷാരൂഖ് പ്രകടിപ്പിക്കുന്ന സമാനതകളില്ലാത്ത സ്നേഹത്താലും കൂടിയാണ്. ഭാര്യ ഗൗരിയും മൂന്ന് മക്കളും അടങ്ങുന്ന തന്റെ കുടുംബത്തെ ഷാരൂഖ് സംരക്ഷിച്ചു നിര്‍ത്തുന്നത് കണ്ണിലെ കൃഷ്ണമണിപോലെയാണെന്ന് മൂത്തമകന്‍ ആര്യന്‍ ഖാന്‍ ഒരു പ്രശ്‌നത്തില്‍ ചെന്നുചാടിയപ്പോള്‍ ഏവരും കണ്ടതാണ്. അന്ന് മക്കള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു അച്ഛനെയാണ് ഷാരൂഖില്‍ ലോകം കണ്ടത്.
The post 11 വയസുള്ള മകന് ഷാരൂഖ് ഖാന്‍ വാങ്ങിയ കാറിന്റെ വില കേള്‍ക്കണോ? appeared first on Metro Journal Online.