Kerala
സംസ്ഥാനത്ത് ചൂട് പെരുകുന്നു; മൂന്ന് ജില്ലകളിലായി മൂന്ന് പേർക്ക് സൂര്യതാപമേറ്റു

സംസ്ഥാനത്ത് ചൂട് പെരുകുന്നതിനിടെ കൂടുതൽ പേർക്ക് സൂര്യാഘാതമേറ്റ് പരുക്ക്. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൂന്ന് പേർക്ക് സൂര്യതാപമേറ്റു. കോഴിക്കോട് ആനയാംകുന്നിൽ സുരേഷ് എന്ന യുവാവിന് പൊള്ളലേറ്റു. വാഴത്തോട്ടത്തിൽ പോയി വരുമ്പോഴാണ് പൊള്ളലേറ്റത്
മലപ്പുറം തിരൂരങ്ങാടിയിൽ ഹുസൈൻ എന്ന 44കാരന് പൊള്ളലേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ വീടിന്റെ ടെറസിന്റെ മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. വലത് കൈയിലും കഴുത്തിലും പൊള്ളലേറ്റു
പത്തനംതിട്ട കോന്നിയിലും ഒരാൾക്ക് സൂര്യതാപമേറ്റു. കോന്നി ഗ്രാമ പഞ്ചായത്ത് അംഗം കെ ജി ഉദയനാണ് സൂര്യതാപമേറ്റത്. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
The post സംസ്ഥാനത്ത് ചൂട് പെരുകുന്നു; മൂന്ന് ജില്ലകളിലായി മൂന്ന് പേർക്ക് സൂര്യതാപമേറ്റു appeared first on Metro Journal Online.