National
ബോംബ് ഭീഷണി; ജബൽപുർ- ഹൈദരാബാദ് ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ഭോപ്പാൽ: ബോംബ് ഭീഷണിയെ തുടർന്ന് ജബൽപുർ- ഹൈദരാബാദ് ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഞായറാഴ്ച ഉച്ചയോടെ എത്തിയ ഭീഷണി സന്ദശത്തിനു പിന്നാലെ സുരക്ഷാ ജീവനക്കാർ വിമാനം പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
വിമാനത്തിലെ ശൗചാലയത്തിൽ നിന്നും ഭീഷണി സന്ദേശമടങ്ങിയ ഒരു കടലാസ് കണ്ടെത്തിയിട്ടുണ്ട്. ലാൻഡിങിന് ശേഷം വിശദമായ പരിശോധന നടത്തിയതായും അധികൃതർ അറിയിച്ചു. ജബൽപുർ-ഹൈദരാബാദ് വിമാനം നാഗ്പുരിലേക്ക് വഴിതിരിച്ചുവിട്ടതായി എയർലൈൻ വാർത്താക്കുറിപ്പിലൂടം അറിയിച്ചു. യാത്രക്കാരെ പരിശോധിച്ചതായും നാഗ്പുരിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതായും വാർത്താക്കുറിപ്പിൽ പറയുന്നു.
The post ബോംബ് ഭീഷണി; ജബൽപുർ- ഹൈദരാബാദ് ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു appeared first on Metro Journal Online.