National

ഋഷി മല്‍ഹോത്ര എന്നാല്‍ ശൂന്യതയില്‍ നിന്ന് 8,300 കോടി സൃഷ്ടിച്ച മിടുക്കന്‍

മുംബൈ: ഇന്ത്യന്‍ സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ടെന്നസിയിലെ നാഷ്വില്ല് സ്വദേശിയായ ഋഷി മല്‍ഹോത്രയെ വ്യത്യസ്തനാക്കുന്നത്. ആഗോള ഐക്കണുകളായ ലെഡ് സെപ്പെലിന്‍, മൈല്‍സ് ഡേവിസ് തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യന്‍ ഇതിഹാസങ്ങളായ നുസ്രത്ത് ഫത്തേ അലി ഖാന്‍, ലതാ മങ്കേഷ്‌കര്‍ എന്നിവരെ നെഞ്ചിലേറ്റി നടക്കുന്ന ഒരു സംഗീതപ്രേമി. സംഗീതം സന്തോഷത്തിന് മാത്രമല്ല ശതകോടീശ്വരനാവും ഉപകരിക്കുമെന്ന തെളിയിച്ച വ്യക്തിയാണ് ഋഷി.

ഡിജിറ്റല്‍ സംഗീത വിപണിയിലെ അവസരം തിരിച്ചറിയാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നതാണ് ആ ജിവിതം മാറ്റി മറിച്ചതും ഒന്നുമില്ലായ്മയില്‍നിന്നും 8,300 കോടി രൂപ ആസ്തിയുള്ള ബിസിനസ് ഐക്കണ്‍ ആക്കി മാറ്റിയതും. ആ തിരിച്ചറിവില്‍ നിന്നായിരുന്നു മല്‍ഹോത്രയും, വിനോദ് ഭട്ടും, പരംദീപ് സിംഗും ചേര്‍ന്ന് ഒരു ബി 2 ബി പ്രസ്ഥാനമായി സാവന്‍ ആരംഭിക്കുന്നത്.

പാട്ടിന്റെ പേര്, സിനിമയുടെ പേര്, സംഗീതസംവിധായകന്‍, അല്ലെങ്കില്‍ നടന്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ കൊണ്ട് എന്തുകൊണ്ട് ഒരു ഗവനം കണ്ടെത്തുന്ന ഒരു സേവനം ആരംഭിച്ചു കൂടാ എന്ന ചിന്തയാണ് സാവന്‍ ആയി പരിമണിച്ചത്. ഐട്യൂണ്‍സ്, ആമസോണ്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ഇന്ത്യന്‍ സംഗീതം ഡിജിറ്റൈസ് ചെയ്ത് തുടക്കത്തില്‍ തന്നെ ശ്രദ്ധയും വരുമാനവും നേടാന്‍ അദ്ദേഹത്തിന്റെ ആശയത്തിന് കഴിഞ്ഞു.

‘ഇന്ത്യയുടെ ഹോം ഗ്രൗണ്‍ സ്‌പോട്ടിഫൈ’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ജിയോസാവന്‍ വിപണികളില്‍ ഇന്നു തരംഗമാണ്. സംഗീതം, പോഡ്കാസ്റ്റുകള്‍, ഓഡിയോബുക്കുകള്‍ എന്നിവയുടെ വിപുലമായ ലൈബ്രറി ജിയോ സാവന്‍ വാഗ്ദാനം ചെയ്യുന്നു. സിഇഒയും, സഹസ്ഥാപകനുമായ ഋഷി മല്‍ഹോത്രയുടെ കൂര്‍മ്മ ബുദ്ധിയാണ് പ്ലാറ്റ്ഫോമിനെ നയിക്കുന്നത്.

സ്‌പോട്ടിഫൈ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷം, വിവിധ വിഭാഗങ്ങളിലും ഭാഷകളിലും വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ സംഗീതത്തിന് പ്രത്യേകമായി സാവന്‍ സമാരംഭിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. സാവന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് മുകേഷ് അംബാനിയെ ആകര്‍ഷിച്ചത്. അങ്ങനെ അത് ജിയോ നെറ്റ്വര്‍ക്കുമായി സംയോജിപ്പിക്കുകയായിരുന്നു. 1 ബില്യണ്‍ ഡോളറിലധികം(ഏകദേശം 8,300 കോടി രൂപ) വിലമതിക്കുന്ന കരാറിലൂടെ 2018 ല്‍ സാവന്‍ ജിയോയില്‍ ലയിച്ചു. അതോടെ പേര് ജിയോസാവന്‍ എന്നായി. ഈ ലയനം ഡിജിറ്റല്‍ മ്യൂസിക് മേഖലയില്‍ പുതിയ ട്രെന്‍ഡ് സൃഷ്ടിച്ച ഒന്നായിരുന്നു.

The post ഋഷി മല്‍ഹോത്ര എന്നാല്‍ ശൂന്യതയില്‍ നിന്ന് 8,300 കോടി സൃഷ്ടിച്ച മിടുക്കന്‍ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button