Kerala
കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന; തടവുകാരിൽ നിന്ന് ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന മിന്നൽ പരിശോധനയിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് തടവുകാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.
കൊലക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ ന്നെിവരുടെ കയ്യിൽ നിന്നാണ് മൊബൈൽ ഫോണുകൾ, സിം കാർഡ്, പവർ ബാങ്ക്, സ്മാർട്ട് വാച്ച്, ഇയർ പോഡ് എന്നിവ പിടിച്ചെടുത്തത്.
ജയിലിലെ പത്താം ബ്ലോക്കിലായിരുന്നു പരിശോധന. യുഎസ്ബി കേബിളുകളും പിടിച്ചെടുത്തിട്ടുണ്ട്. ജയിലിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.
The post കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന; തടവുകാരിൽ നിന്ന് ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു appeared first on Metro Journal Online.