National

ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; ഇന്ന് അവസാന കേസിൽ വിധി പറയും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ വിധി പറയും. നവംബർ 10 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടെങ്കിലും, അവസാന പ്രവൃത്തി ദിവസം ഇന്നാണ്. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച് കേസിലാണ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് വിധി പറയുക.

ഇന്ന് ഫുൾകോർട്ട് ചേർന്ന് യാത്രയയപ്പ് നൽകും. രാഷ്ട്രീയ പ്രാധാന്യവും മാനുഷിക പ്രാധാന്യമുള്ള കേസുകളിൽ വിധി പറഞ്ഞ ജഡ്ജിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ്വകാര്യത അവകാശം, ഇലക്ട്രൽ ബോണ്ട് അടക്കമുള്ള നിരവധി കേസുകളിൽ ചരിത്രപരമായ വിധി പ്രസ്താവിച്ചു. 2022 നവബറിലാണ് ഡിവൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50 മത്തെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്.

സുപ്രീംകോടതിയുടെ എംബ്ലവും പതാകയും മാറ്റിയതും കണ്ണുതുറന്ന നിലയിലുള്ള നീതിദേവതയുടെ പുതിയ പ്രതിമ സ്ഥാപിച്ചതും വാർത്തയോടൊപ്പം വിമർശനങ്ങൾക്കും വഴിതുറന്നിരുന്നു. തന്റെ വസതിയിൽനടന്ന ഗണപതിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത സംഭവവും ചന്ദ്രചൂഡിനെതിരെ വിമർശനമുയരാൻ കാരണമായിരുന്നു.

 

The post ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; ഇന്ന് അവസാന കേസിൽ വിധി പറയും appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button