National

ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കണ്ണീരോടെ യാത്രയയപ്പ്

ന്യൂഡല്‍ഹി: ഇത്രയും കാലത്തിനിടക്ക് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ഈ കോടതിയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. തരതമ്യേന നീതി ന്യായ വ്യവസ്ഥയോട് കൂറ് പുലര്‍ത്തുകയും ഇന്ത്യന്‍ സെക്യുലറിസം മുറകെ പിടിച്ച് നിലപാടുകള്‍ ഉച്ചത്തില്‍ പറയുകയും ചെയ്ത ഡി വൈ ചന്ദ്രചൂഡിന് കണ്ണീരോടെ സുപ്രീം കോടതി സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

പദവിയില്‍നിന്ന് ഞായറാഴ്ച വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കിയത്. അവസാനപ്രവൃത്തി ദിവസം നടന്ന സെറിമോണിയല്‍ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നീതിന്യായ വ്യവസ്ഥയിലെ തന്റെ യാത്രയില്‍ സംതൃപ്തി അറിയിച്ചു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത, അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കപില്‍ സിബല്‍, ജൂനിയര്‍ അഭിഭാഷകര്‍ തുടങ്ങിയവര്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ സംഭാവനങ്ങളെക്കുറിച്ചു വാചാലരായി.’

അവസാന സമയം വരെ നീതി നടപ്പാക്കാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നാളെ മുതല്‍ എനിക്ക് നീതി നല്‍കാന്‍ കഴിയില്ല, പക്ഷേ ഞാന്‍ സംതൃപ്തനാണ്

ചുരുങ്ങിയ സമയത്തിനുള്ളില്‍ പക്ഷികളായി, ഞങ്ങളുടെ ജോലി ചെയ്തിട്ട് പോകും. എന്നാല്‍ നമ്മള്‍ ചെയ്യുന്ന ജോലിക്ക് സ്ഥാപനത്തില്‍ ഒരു അടയാളം ഇടാന്‍ കഴിയും. ഞാനില്ലാതെ കോടതി നിലനില്‍ക്കില്ല എന്ന തോന്നല്‍ നമ്മളില്‍ ആര്‍ക്കും തന്നെ ഇല്ല. മഹത്തായ ന്യായാധിപന്മാര്‍ പണ്ട് ഇവിടെ വന്ന് വരും തലമുറകള്‍ക്ക് ബാറ്റണ്‍ കൈമാറിയിട്ടുണ്ട്. അങ്ങനെ, ഞങ്ങള്‍ സ്ഥാപനത്തെ നിലനിര്‍ത്തുന്നു. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യത്യസ്ത വ്യക്തികള്‍ കോടതിയിലേക്ക് വരികയും ബാറ്റണ്‍ കൈമാറുകയും ചെയ്യുന്നു’ – അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button