National

വായുമലിനീകരണം: ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്‌കൂളുകൾ ഓൺലൈനാക്കി, കടുത്ത നിയന്ത്രണങ്ങൾ

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ. മലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ അനുസരിച്ചുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. വായുനിലവാര സൂചിക 481 എന്ന നിലയിലേക്ക് ഉയർന്നതോടെയാണ് കൂടുതൽ നിയന്ത്രണങ്ങൾ

രാവിലെ എട്ട് മണി മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇതോടെ എല്ലാതരത്തിലുമുള്ള നിർമാണ പ്രവർത്തനങ്ങൾക്കും കെട്ടിടം പൊളിക്കലുകൾക്കും നിരോധനം വന്നു. ഇതോടെ സംസ്ഥാനത്തെ സുപ്രധാന വികസന പദ്ധതികൾ അടക്കം നിർത്തിവെക്കേണ്ട അവസ്ഥയായി

ബിഎസ് 4 നിലവാരത്തിലുള്ള ഡീസൽ വാഹനങ്ങൾ ഇനി നിരത്തിലിറക്കാൻ അനുവദിക്കില്ല. ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ട്രക്കുകൾ, ലഘുവാണിജ്യ വാഹനങ്ങൾ എന്നിവയും തലസ്ഥാനമേഖലയിലേക്ക് പ്രവേശിക്കുന്നത് തടയും. എല്ലാ ക്ലാസുകളിലെയും പഠനം ഓൺലൈനിലേക്ക് മാറ്റണമെന്ന നിയന്ത്രണവും ഏർപ്പെടുത്തി

പത്ത്, 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് മാത്രമാണ് ഓഫ്‌ലൈൻ ക്ലാസുകൾ. എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം ഭാഗികമായി കുറയ്ക്കും. സംസ്ഥാനത്തെ അത്യാവശ്യമല്ലാത്ത വാണിജ്യ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനും ആലോചിക്കുന്നുണ്ട്. പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button