National

തെലങ്കാനയിൽ എസ് ബി ഐയിൽ വൻ മോഷണം; 14.94 കോടി രൂപയുടെ 19 കിലോഗ്രാം സ്വർണം മോഷ്ടിച്ചു

തെലങ്കാനയിലെ വാറങ്കലിൽ എസ് ബി ഐയിൽ വൻ മോഷണം. 14.94 കോടി രൂപ വിലവരുന്ന 19 കിലോഗ്രാം സ്വർണം മോഷ്ടക്കാൾ കൊണ്ടുപോയി. സുരക്ഷാ ജീവനക്കാരില്ലാത്ത ബാങ്ക് ശാഖയിൽ കടന്ന മോഷ്ടാക്കൾ സിസിടിവി ക്യാമറകളും അലറാമും പ്രവർത്തനരഹിതമാക്കിയ ശേഷമാണ് മോഷണം നടത്തിയത്.

സ്‌ട്രോംഗ് റൂമിനുള്ളിൽ സൂക്ഷിച്ച സ്വർണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതർ പരാതി നൽകിയിട്ടുണ്ട്. വാറങ്കൽ ജില്ലയിലെ മണ്ഡൽ ശാഖയിലാണ് മോഷണം നടന്നത്. അതേസമയം വ്യക്തികളുടെ സ്വകാര്യ ലോക്കറിൽ സൂക്ഷിച്ച സാധനങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടില്ല.

ആളുകൾ പണയം വെച്ച ആഭരണങ്ങളാണ് നഷ്ടമായത്. 497 പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ആഭരണങ്ങൾ. സിസിടിവിയുടെയും അലാമിന്റെയും വയറുകൾ മുറിച്ച മോഷണസംഘം സിസിടിവി ഹാർഡ് ഡിസ്‌കും ബാങ്കിൽ നിന്ന് കൊണ്ടുപോയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button