Kerala

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ധനമന്ത്രി

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വർധനയിൽ സർക്കാർ വാഗ്ദാനം നിറവേറ്റും. നികുതിയിതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു

കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികൾ ആലോചനയിലുണ്ട്. റോഡിന് ടോൾ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട്. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ല. വിവിധ സേവന നിരക്കുകളിൽ ഇത്തവണ സംസ്ഥാന ബജറ്റിലും വർധനവിന് സാധ്യതയുണ്ട്

ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും തന്നെയായിരിക്കും ബജറ്റിന് ഊന്നൽ. അടിസ്ഥാനവർഗത്തിന്റെ പിന്തുണ തിരിച്ചുപിടിക്കേണ്ടത് തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അനിവാര്യമാണെന്ന തിരിച്ചറിവിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്കും ബജറ്റിൽ സാധ്യതയുണ്ട്.

The post സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ധനമന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button