National

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ; കോൺഗ്രസിനും ബിജെപിക്കും നിർണായകം

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെണ്ണൽ ആരംഭിച്ചു. രണ്ട് സംസ്ഥാനങ്ങളിലും എൻഡിഎ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യവും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ജാർഖണ്ഡിൽ ജെഎംഎം ഭരണത്തുടർച്ചയുണ്ടാകുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഹേമന്ത് സോറന്റെ അഴിമതിയും ജെഎംഎമ്മിലെ ആഭ്യന്തര കലഹവും തങ്ങൾക്ക് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി

ശിവസേനയും എൻസിപിയും രണ്ടായി പിളർന്നതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ സഭാ തെരഞ്ഞെടുപ്പാണ് വയനാട്ടിലേത്. മഹാവികാസ് അഘാഡി, മഹായുതി എന്നീ സഖ്യങ്ങൾ രൂപപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് കൂടിയാണ്. സഖ്യങ്ങളുടെ നിലനിൽപ്പിനായുള്ള പോരാട്ടം ദേശീയ തലത്തിൽ കോൺഗ്രസിനും ബിജെപിക്കും ഏറെ നിർണായകമാണ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റത്തിലാണ് മഹാവികാസ് അഘാഡിയുടെ പ്രതീക്ഷ. മറാത്ത സംവരണം, കർഷക പ്രതിഷേധം തുടങ്ങിയ ഘടകങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മഹാവികാസ് അഘാഡി. എന്നാൽ ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും മഹായുതി സഖ്യത്തിനാണ് അധികാരം പ്രവചിക്കുന്നത്.

The post മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ; കോൺഗ്രസിനും ബിജെപിക്കും നിർണായകം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button